പാപത്തെ നിഗ്രഹിക്കാനുള്ള നിർദ്ദേശങ്ങൾ

Sword piercing Serpant head

നിങ്ങളുടെ പാപത്തെ ഇല്ലാതാക്കാൻ ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുക: അവന്റെ രക്തം പാപത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ആത്മാക്കൾക്കുള്ള ഏറ്റവും വലിയ പ്രതിവിധിയാണ്. അവനിൽ വിശ്വാസം അർപ്പിച്ചു ജീവിക്കുക, നിങ്ങൾ ഒരു വിജയിയായി മരിക്കും; അതെ, ദൈവത്തിൻ്റെ കരുതൽ നിമിത്തം നിങ്ങളുടെ ദുരാഗ്രഹങ്ങളും തിന്മ നിറഞ്ഞ ആസക്തികളും  നിങ്ങളുടെ കാൽക്കീഴിൽ മരിക്കുന്നത് നിങ്ങൾ കാണും.

എന്നാൽ നിങ്ങൾ ചോദിച്ചേക്കാം, “ക്രിസ്തുവിൽ ആശ്രയിക്കുന്ന വിശ്വാസം എങ്ങനെ പാപത്തെ ഇല്ലാതാക്കും?” ഞാൻ പറയുന്നു, പല വിധത്തിൽ:

1) വിശ്വാസത്താൽ, യേശുക്രിസ്തു നിങ്ങൾക്കായി നൽകിയിട്ടുള്ളതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക—നിങ്ങളുടെ എല്ലാ പാപകരമായ ആഗ്രഹങ്ങളും ഇല്ലാതാക്കാൻ വേണ്ടത്ര ശക്തി. സ്വന്തമായി നിങ്ങളുടെ പാപത്തെ കീഴടക്കാൻ നിങ്ങൾക്ക് ശക്തിയില്ലെന്ന് തോന്നിയാലും, പാപതിനെതിരെയുള്ള പോരാട്ടത്തിൽ നിങ്ങൾ ക്ഷീണിതനാകുകയും പകുതി വഴിയിൽ പരിശ്രമം  ഉപേക്ഷിക്കാൻ തയ്യാറായാലും, ക്രിസ്തുവിൽ ധാരാളം സഹായമുണ്ടെന്ന് അറിയുക (ഫിലിപ്പിയർ 4:13).

നിങ്ങളുടെ ഏറ്റവും വലിയ ദുരിതത്തിൽ, അവന്റെ കൃപയുടെ പൂർണ്ണത, അവന്റെ ശക്തിയുടെ സമ്പത്ത്, നിങ്ങളുടെ പിന്തുണയ്ക്കായി കരുതിയിരിക്കുന്ന അവന്റെ ശക്തിയുടെ നിധികൾ എന്നിവ ഓർക്കുക (യോഹന്നാൻ 1:16; കൊലോസ്യർ 1:19). ഈ സത്യങ്ങൾ നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുക. തന്റെ ജനത്തിന് മാനസാന്തരം നൽകാൻ ക്രിസ്തു രാജാവും രക്ഷകനുമായി ഉയർത്തപ്പെട്ടിരിക്കുന്നു (പ്രവൃത്തികൾ 5:31)—അവൻ മാനസാന്തരം നൽകുന്നുവെങ്കിൽ, പാപത്തെ ഇല്ലാതാക്കാനുള്ള ശക്തിയും അവൻ നൽകുന്നു, കാരണം അത് കൂടാതെ യഥാർത്ഥ മാനസാന്തരം നിലനിൽക്കില്ല. അവനിൽ വസിക്കുന്നതിലൂടെ നാം ശുദ്ധീകരണ കൃപ സ്വീകരിക്കുന്നുവെന്ന് യേശു തന്നെ നമ്മോട് പറയുന്നു (യോഹന്നാൻ 15:3).
നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പൂർണ്ണമായും ക്രിസ്തുവിൽ മാത്രം  വിശ്വസിക്കുന്നതിലൂടെ അവനിലുള്ള നമ്മുടെ ആശ്രയം പ്രകടമാകുന്നു. അവനുമായുള്ള നമ്മുടെ ഐക്യവും അവനിലുള്ള നമ്മുടെ തുടർച്ചയായ ജീവിതവും വിശ്വാസത്തിലൂടെയാണ് വരുന്നത് (റോമർ 11:19-20).

അതിനാൽ നിങ്ങളുടെ ആത്മാവ് വിശ്വാസത്താൽ ഇതിനെക്കുറിച്ച് ഇങ്ങനെ  ചിന്തിക്കട്ടെ:
“ഞാൻ ദുർബലനും ജലം പോലെ അസ്ഥിരനുമാണ്. എനിക്ക് വിജയിക്കാൻ കഴിയില്ല. ഈ പാപം എന്നെ സംബന്ധിച്ചിടത്തോളം വളരെ ശക്തമാണ്, എന്റെ ആത്മാവിനെ നശിപ്പിക്കുമെന്നിത് ഭീഷണിപ്പെടുത്തുന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ ഹൃദയം വരണ്ട, തരിശായ ഭൂമി പോലെ, സർപ്പങ്ങളുടെ വാസസ്ഥലം പോലെ തോന്നുന്നു. ഞാൻ പല തവണ പാപത്തെ ചെറുക്കുമെന്ന് വാഗ്ദാനങ്ങൾ നൽകിയെങ്കിലും അവയെയെല്ലാം ഞാൻ ലംഘിച്ചു; ഞാൻ പ്രതിജ്ഞകൾ ചെയ്തു, വീണ്ടും പരാജയപ്പെടാൻ വേണ്ടി മാത്രം. പല തവണ, ഞാൻ യുദ്ധത്തിൽ വിജയിച്ചെന്നും ഒടുവിൽ സ്വതന്ത്രനാകുമെന്നും ഞാൻ കരുതി, പക്ഷേ ഞാൻ വഞ്ചിക്കപ്പെട്ടു. ഇപ്പോൾ എനിക്ക് വ്യക്തമായി കാണാം— ക്രിസ്തുവിന്റെ വലിയ സഹായവും രക്ഷയും കൂടാതെ ഞാൻ എന്നെന്നേക്കുമായി നഷ്ടപ്പെഡുവാനും  ദൈവത്തിൽ നിന്ന് പൂർണ്ണമായും അകന്നുപോകാനുള്ള അപകടത്തിലുമാണ്.
എന്നിട്ടും ഈ അവസ്ഥയിൽ പോലും ഞാൻ എന്റെ പ്രയത്നം ഉപേക്ഷിക്കില്ല. എന്റെ തളർന്ന കൈകൾ ഉയരട്ടെ, എന്റെ ദുർബലമായ കാൽമുട്ടുകൾ ബലപ്പെടട്ടെ! കർത്താവായ യേശുവിനെ നോക്കുക—അവന്റെ ഹൃദയത്തിൽ കൃപയുടെ പൂർണ്ണതയും അവന്റെ കയ്യിൽ എല്ലാ ശക്തിയുമുണ്ട്. അവന് എല്ലാ ശത്രുക്കളെയും നശിപ്പിക്കാൻ കഴിയും. അവനിൽ, എന്നെ രക്ഷിക്കാനും നിലനിർത്താനും വേണ്ടതിലധികം ശക്തിയുണ്ട്. എന്റെ തളർന്ന, പരാജയപ്പെടുന്ന ആത്മാവിനെ എടുത്ത് എന്നെ ഒരു വിജയിയെക്കാൾ അധികം ശക്തനാക്കാൻ അവന് കഴിയും. എന്റെ ഹൃദയത്തിലെ വരണ്ട, ജീവനില്ലാത്ത ഭൂമിയെ ഒഴുകുന്ന നീരുറവയാക്കാൻ അവന് കഴിയും. ഒരിക്കൽ നിന്ദ്യമായ ആഗ്രഹങ്ങളും കത്തുന്ന പ്രലോഭനങ്ങളും നിറഞ്ഞ ഈ ഹൃദയത്തെ അവന്റെ മഹത്വത്തിനായി ഫലം കായ്ക്കുന്ന ഒരു സ്ഥലമാക്കി മാറ്റാൻ അവന് കഴിയും (യെശയ്യാവ് 35:7)”

പൗലോസിനെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ ദൈവം സഹായിച്ചത് തൻ്റെ കൃപ ധാരാളമുണ്ടെന്ന് അവനെ ഓർമ്മിപ്പിച്ചാണ്. “എൻ്റെ കൃപ നിനക്ക് മതി” എന്ന് ദൈവം പറഞ്ഞു. (2 കൊരിന്ത്യർ 12:9). അതുപോലെ, ക്രിസ്തുവിൽ നിറഞ്ഞിരിക്കുന്ന സഹായത്തിൽ വിശ്വസമർപ്പിച്ച്  എപ്പോഴും ഓർക്കുക – നിങ്ങൾക്ക് ആവശ്യമുള്ളതിലും കൂടുതൽ ശക്തി അവനുണ്ട്. ഏത് സമയത്തും, ഏത് പ്രലോഭനത്തിലും തരണം ചെയ്യുവാനും ജയിക്കാനും ആവശ്യമായ ശക്തി അവൻ തരും.

2) വിശ്വാസത്തോടെ നിങ്ങളുടെ ഹൃദയം ഉയർത്തി ക്രിസ്തുവിൽ നിന്ന് സഹായം പ്രതീക്ഷിക്കുക. അവന്റെ വിടുതൽ പ്രവാചകന്റെ ദർശനം പോലെയാണ്:
“ദർശനം നിയമിത സമയത്തേക്കുള്ളതാണ്; അത് ലക്ഷ്യത്തിലേക്ക് വേഗത്തിൽ നീങ്ങുന്നു, അത് പരാജയപ്പെടുകയില്ല. അത് വൈകിയാലും അതിനായി കാത്തിരിക്കുക; അത് തീർച്ചയായും വരും, അത് അധികം വൈകില്ല” (ഹബക്കൂക്ക് 2:3).

നിങ്ങൾ പോരാടുമ്പോൾ ദീർഘമായ കാത്തിരിപ്പ് പോലെ തോന്നിയേക്കാമെങ്കിലും, ക്രിസ്തുവിന്റെ സഹായം കൃത്യമായ സമയത്ത് വരും—അവന്റെ നിയമിത സമയം, അത് എല്ലായ്പ്പോഴും മികച്ചതാണ്. അവനിൽ നിന്ന് ആശ്വാസം പ്രതീക്ഷിക്കാൻ നിങ്ങളുടെ ഹൃദയത്തെ സജ്ജമാക്കാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കും. അവൻ തീർച്ചയായും നിങ്ങളെ വിടുവിക്കും. അവൻ നിങ്ങളുടെ പാപത്തെ ഇല്ലാതാക്കും, ഒടുവിൽ, നിങ്ങൾ അവന്റെ സമാധാനം അറിയും.
എന്നാൽ നിങ്ങൾ അവനെ മാത്രം നോക്കണം. അവന്റെ വഴിയിലും അവന്റെ സമയത്തും അവൻ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുക. “നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ തീർച്ചയായും നിലനിൽക്കുകയില്ല” (യെശയ്യാവ് 7:9). നമ്മുടെ എല്ലാ വിടുതലിനുമായുള്ള പ്രതീക്ഷകളും ക്രിസ്തുവിൽ മാത്രം സ്ഥാപിക്കപ്പെടേണ്ടതല്ലേ? ഈ സത്യം നിങ്ങളുടെ ഹൃദയത്തിൽ ഉറപ്പിക്കുക: അവനിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കുന്നില്ലെങ്കിൽ, മറ്റെവിടെയും നിങ്ങൾ അത് കണ്ടെത്തുകയില്ല. ക്രിസ്തുവിന്റെ സഹായത്തിലുള്ള വിശ്വാസത്താൽ നയിക്കപ്പെടാത്ത ഓരോ ശ്രമവും ഓരോ പോരാട്ടവും ഉപയോഗശൂന്യമാവുകയും വിജയം കൊണ്ടുവരാതിരിക്കുകയും ചെയ്യും.
ഇപ്പോൾ, ഈ പ്രതീക്ഷയിൽ നിങ്ങളെ ശക്തിപ്പെടുത്താൻ…

2.1 ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന നമ്മുടെ മഹാപുരോഹിതനായ ക്രിസ്തുവിന്റെ കരുണയെയും ദയയെയും കുറിച്ച് ചിന്തിക്കുക. അവൻ നിങ്ങളുടെ ദുരിതം കാണുകയും നിങ്ങളോട് ആഴമായ അനുകമ്പ കാണിക്കുകയും ചെയ്യുന്നു. അവൻ പറയുന്നു, “ഒരുവനെ അവന്റെ അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” (യെശയ്യാവ് 66:13). അവന്റെ കരുതൽ മുലകുടിക്കുന്ന കുട്ടിയോടുള്ള അമ്മയുടെ കരുതൽ പോലെയാണ്.

“അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്. അവിടന്ന് പ്രലോഭിതനായി കഷ്ടമനുഭവിച്ചതിനാൽ, പ്രലോഭിക്കപ്പെടുന്നവരെ സഹായിക്കാൻ ശക്തനുമാണ്”(എബ്രായർ 2:17-18 MCV). ക്രിസ്തു കഷ്ടപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത; നമ്മുടെ ബലഹീനത പൂർണ്ണമായി മനസ്സിലാക്കുന്ന കരുണാമയനും വിശ്വസ്തനുമായ മഹാപുരോഹിതനാണ്. തന്റെ പ്രായശ്ചിത്ത പ്രവർത്തനത്തിലൂടെ, തന്റെ ജനത്തിനായുള്ള ദൈവകൃപയ്‌ക്കുള്ള എല്ലാ തടസ്സങ്ങളും അവൻ നീക്കം ചെയ്‌തു. കഷ്ടപ്പെടുന്ന ആത്മാക്കളെ രക്ഷിക്കാൻ അവൻ തയ്യാറാണ്, അതിന് കഴിവുള്ളവനുമാണ്.

എബ്രായർ 4:15-16 നമ്മെ ഓർമ്മിപ്പിക്കുന്നു: “നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.”

ഇതാണ് ഞാൻ നിങ്ങളെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്—ക്രിസ്തുവിൽ നിന്ന് സഹായം പ്രതീക്ഷിക്കുക! അപ്പോസ്തലൻ ഇതിനെ സമയത്തിനൊത്ത സഹായത്തിനുള്ള കൃപ എന്ന് വിളിക്കുന്നു. നിങ്ങൾ പറഞ്ഞേക്കാം, “എനിക്ക് സഹായം ആവശ്യമെങ്കിൽ, അത് ഇപ്പോഴാണ്! ഞാൻ നശിക്കുന്നതുപോലെ തോന്നുന്നു, പാപത്താൽ കീഴടക്കപ്പെടാൻ പോകുന്നു.” അപ്പോസ്തലൻ മറുപടി നൽകുന്നു: ക്രിസ്തുവിൽ നിന്ന് ഈ സഹായം പ്രതീക്ഷിക്കുക! എന്നാൽ ഏത് അടിസ്ഥാനത്തിലാണ് ഈ സഹായം പ്രതീക്ഷിക്കേണ്ടത്? അവൻ നിങ്ങളുടെ ബലഹീനത മനസ്സിലാക്കുന്ന കരുണയുള്ള മഹാപുരോഹിതനായതുകൊണ്ട്. ഈ സത്യത്തിൽ നിങ്ങളുടെ ആത്മാവിനെ ഉറപ്പിച്ചാൽ—വിശ്വാസത്താൽ ക്രിസ്തുവിന്റെ സഹായം പ്രതീക്ഷിച്ചാൽ—ലോകത്തിലെ എല്ലാ കഠിനമായ ആത്മശിക്ഷണത്തെക്കാളും നിങ്ങളുടെ ജീവിതത്തിലെ പാപത്തെ നശിപ്പിക്കാൻ അതിനാൽ നിങ്ങൾക്ക് സാധിക്കും.

ഞാൻ ഇത് കൂടി ചേർക്കട്ടെ: യേശുക്രിസ്തുവിൽ നിന്ന് സഹായം പ്രതീക്ഷിക്കാൻ വിശ്വാസത്താൽ ആത്മാവിനെ അവന്റെ സന്നിധിയിലേക്ക് ഉയർത്തിയ ആരും തന്നെ പാപത്തിന്റെ ശക്തിയാൽ നശിച്ചിട്ടില്ല, നശിക്കുകയുമില്ല.

2.2 ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന നമ്മുടെ മഹാപുരോഹിതനായ ക്രിസ്തുവിന്റെ കരുണയെയും ദയയെയും കുറിച്ച് ചിന്തിക്കുക. അവൻ നിങ്ങളുടെ ദുരിതം കാണുകയും നിങ്ങളോട് ആഴമായ അനുകമ്പ കാണിക്കുകയും ചെയ്യുന്നു. അവൻ പറയുന്നു, “ഒരുവനെ അവന്റെ അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” (യെശയ്യാവ് 66:13). അവന്റെ കരുതൽ മുലകുടിക്കുന്ന കുട്ടിയോടുള്ള അമ്മയുടെ കരുതൽ പോലെയാണ്.

“അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്. അവിടന്ന് പ്രലോഭിതനായി കഷ്ടമനുഭവിച്ചതിനാൽ, പ്രലോഭിക്കപ്പെടുന്നവരെ സഹായിക്കാൻ ശക്തനുമാണ്”(എബ്രായർ 2:17-18 MCV). ക്രിസ്തു കഷ്ടപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത; നമ്മുടെ ബലഹീനത പൂർണ്ണമായി മനസ്സിലാക്കുന്ന കരുണാമയനും വിശ്വസ്തനുമായ മഹാപുരോഹിതനാണ്. തന്റെ പ്രായശ്ചിത്ത പ്രവർത്തനത്തിലൂടെ, തന്റെ ജനത്തിനായുള്ള ദൈവകൃപയ്‌ക്കുള്ള എല്ലാ തടസ്സങ്ങളും അവൻ നീക്കം ചെയ്‌തു. കഷ്ടപ്പെടുന്ന ആത്മാക്കളെ രക്ഷിക്കാൻ അവൻ തയ്യാറാണ്, അതിന് കഴിവുള്ളവനുമാണ്.

എബ്രായർ 4:15-16 നമ്മെ ഓർമ്മിപ്പിക്കുന്നു: “നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു. അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.”

ഇതാണ് ഞാൻ നിങ്ങളെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്—ക്രിസ്തുവിൽ നിന്ന് സഹായം പ്രതീക്ഷിക്കുക! അപ്പോസ്തലൻ ഇതിനെ സമയത്തിനൊത്ത സഹായത്തിനുള്ള കൃപ എന്ന് വിളിക്കുന്നു. നിങ്ങൾ പറഞ്ഞേക്കാം, “എനിക്ക് സഹായം ആവശ്യമെങ്കിൽ, അത് ഇപ്പോഴാണ്! ഞാൻ നശിക്കുന്നതുപോലെ തോന്നുന്നു, പാപത്താൽ കീഴടക്കപ്പെടാൻ പോകുന്നു.” അപ്പോസ്തലൻ മറുപടി നൽകുന്നു: ക്രിസ്തുവിൽ നിന്ന് ഈ സഹായം പ്രതീക്ഷിക്കുക! എന്നാൽ ഏത് അടിസ്ഥാനത്തിലാണ് ഈ സഹായം പ്രതീക്ഷിക്കേണ്ടത്? അവൻ നിങ്ങളുടെ ബലഹീനത മനസ്സിലാക്കുന്ന കരുണയുള്ള മഹാപുരോഹിതനായതുകൊണ്ട്. ഈ സത്യത്തിൽ നിങ്ങളുടെ ആത്മാവിനെ ഉറപ്പിച്ചാൽ—വിശ്വാസത്താൽ ക്രിസ്തുവിന്റെ സഹായം പ്രതീക്ഷിച്ചാൽ—ലോകത്തിലെ എല്ലാ കഠിനമായ ആത്മശിക്ഷണത്തെക്കാളും നിങ്ങളുടെ ജീവിതത്തിലെ പാപത്തെ നശിപ്പിക്കാൻ അതിനാൽ നിങ്ങൾക്ക് സാധിക്കും.

ഞാൻ ഇത് കൂടി ചേർക്കട്ടെ: യേശുക്രിസ്തുവിൽ നിന്ന് സഹായം പ്രതീക്ഷിക്കാൻ വിശ്വാസത്താൽ ആത്മാവിനെ അവന്റെ സന്നിധിയിലേക്ക് ഉയർത്തിയ ആരും തന്നെ പാപത്തിന്റെ ശക്തിയാൽ നശിച്ചിട്ടില്ല, നശിക്കുകയുമില്ല.

  1. ഒന്നാമതായി, ക്രിസ്തുവിന്റെ മരണം, രക്തം, ക്രൂശ് എന്നിവയിൽ പ്രത്യേകമായി നിങ്ങളുടെ വിശ്വാസം സ്ഥാപിക്കുക. പാപത്തെ ഇല്ലാതാക്കുന്നതിനുള്ള അടിത്തറ ക്രിസ്തുവിന്റെ മരണമാണ്. അവന്റെ മരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തന്റെ ജനത്തിലെ പാപത്തെ നശിപ്പിക്കുക എന്നതായിരുന്നു. “പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കാനാണ് ദൈവപുത്രൻ പ്രത്യക്ഷപ്പെട്ടത്” (1 യോഹന്നാൻ 3:8). സാത്താന്റെ പ്രലോഭനത്തിലൂടെ മനുഷ്യപ്രകൃതിയിൽ പ്രവേശിച്ച ഓരോ പാപവും, അവന്റെ ദൈനംദിന സ്വാധീനത്തിലൂടെ നമ്മളിൽ ശക്തമാകുന്ന ഓരോ പാപവും—അവസാനിപ്പിക്കാനാണ് ക്രിസ്തു മരിച്ചത്.
    പൗലോസ് പറയുന്നു, “അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു” (തീത്തോസ് 2:14 IRVMAL). പാപത്തിന്റെ പിടിയിൽ നിന്ന് നമ്മെ മോചിപ്പിക്കാനും അതിന്റെ മലിനീകരണത്തിൽ നിന്ന് നമ്മെ ശുദ്ധീകരിക്കാനും ആയിരുന്നു ക്രിസ്തുവിന്റെ മരണത്തിന്റെ ലക്ഷ്യം. “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിനും തന്നെത്താൻ അവൾക്ക് വേണ്ടി ഏല്പിച്ചുകൊടുത്തു” (എഫെസ്യർ 5:25-26 IRVMAL). ക്രിസ്തുവിന്റെ മരണം ഓരോ വിശ്വാസിയിലും ഈ വിശുദ്ധീകരണത്തിന്റെ ഉറപ്പ് നൽകുന്നു.
    തിരുവെഴുത്തുകളിൽ ഉടനീളം, പാപത്തിൽ നിന്നുള്ള ശുദ്ധീകരണം ക്രിസ്തുവിന്റെ രക്തവുമായി ബന്ധപ്പെട്ടിരിക്കുന്നു: അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപത്തിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു, (1 യോഹന്നാൻ 1:7); അവൻ പാപങ്ങളുടെ ശുദ്ധീകരണം നടത്തി (എബ്രായർ 1:3); അവൻ തന്റെ രക്തത്താൽ നമ്മെ നമ്മുടെ പാപങ്ങളിൽ നിന്ന് മോചിപ്പിച്ചു (വെളിപാട് 1:5). നമ്മുടെ ജീവിതത്തിൽ പ്രയോഗിക്കപ്പെടുന്ന അവന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമുക്ക് കഴിയുന്നതിന്, മരിച്ച പ്രവർത്തികളിൽ നിന്ന് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കുന്നു (എബ്രായർ 9:14).
    ഇതാണ് നമ്മുടെ ലക്ഷ്യം: മരിച്ച പ്രവർത്തികളെ വേരോടെ പിഴുതെറിയുകയും നശിപ്പിക്കുകയും നമ്മളിൽ ഒരു സ്ഥാനവും ഉണ്ടാകുവാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുക. ക്രിസ്തുവിന്റെ മരണം ഉറപ്പ് നൽകുന്നത് ഇതാണ്. പാപത്തെ ഇല്ലാതാക്കാനുള്ള ശക്തി ക്രൂശിൽ നിന്ന് ഒഴുകുന്നു, അവന്റെ രക്തം ഈ ലക്ഷ്യം നിറവേറ്റുന്നു.
    ആത്മാവിന്റെ എല്ലാ കൃപയും ശക്തിയും സഹായവും ക്രിസ്തുവിന്റെ മരണത്തിൽ നിന്നാണ് വരുന്നത്. “പാപത്തിന് മരിച്ചവരായ നാം അതിൽ എങ്ങനെ ജീവിക്കും?” എന്ന് ചോദിക്കുമ്പോൾ പൗലോസ് ഇത് ഊന്നിപ്പറയുന്നു (റോമർ 6:2). പാപത്തോടുള്ള ഈ മരണം ഒരു ഏറ്റുപറച്ചിൽ മാത്രമല്ല; അതൊരു കടമയാണ്, നമ്മളിൽ പാപത്തെ നശിപ്പിക്കുന്ന ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യത്തിൽ നിന്ന് വരുന്ന ഒരു യാഥാർത്ഥ്യമാണ്.
    പൗലോസ് കൂടുതൽ വിശദീകരിക്കുന്നു: “അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” (റോമർ 6:3 IRVMAL). സ്നാനം ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യത്തെ സൂചിപ്പിക്കുന്നു— അവന്റെ മരണത്തിൽ നാമും മരിക്കുന്നു. അവൻ തുടരുന്നു, “അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്‍റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ” (റോമർ 6:4 IRVMAL).
    പൗലോസ് പറയാൻ ആഗ്രഹിക്കുന്നത് വ്യക്തമാണ്: ക്രിസ്തുവിന്റെ മരണം പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുകയും നമുക്ക് ആത്മാവിനെ ഉറപ്പാക്കുകയും ചെയ്തു. ഇക്കാരണത്താൽ, പാപം ഇനി വിശ്വാസികളെ ഭരിക്കുന്നില്ല. അതിന്റെ ഭരണം തകർന്നു. അത് ഇപ്പോഴും നമ്മോട് പോരാടിയേക്കാം, പക്ഷേ അതിന് വിജയിക്കാൻ കഴിയില്ല. ക്രൂശിനാൽ പാപത്തിന് മാരകമായ മുറിവേറ്റിരിക്കുന്നു, ക്രിസ്തുവിന്റെ പുനരുത്ഥാന ജീവിതത്തിന്റെ ശക്തിയിൽ നടക്കാൻ നാം ഇപ്പോൾ വിളിക്കപ്പെട്ടിരിക്കുന്നു.


  2. രണ്ടാമതായി, ക്രിസ്തുവിന്റെ മരണത്തിൽ രണ്ട് തരത്തിൽ നിങ്ങളുടെ വിശ്വാസം സ്ഥാപിക്കുക:

    അതിൽ നിന്ന് ശക്തി പ്രതീക്ഷിക്കുക – അവന്റെ മരണം വെറുമൊരു കഴിഞ്ഞ സംഭവമല്ല, പാപത്തെ അതിജീവിക്കാനുള്ള ഇന്നത്തെ ശക്തിയുടെ ഉറവിടമാണെന്ന് വിശ്വസിക്കുക.

    അതിനോട് അനുരൂപമാകാൻ ശ്രമിക്കുക – അവൻ ചെയ്തതുപോലെ പാപത്തിന് മരിച്ചുകൊണ്ട്, അവന്റെ മരണത്തിൽ ക്രിസ്തുവിനെപ്പോലെയാകാൻ ശ്രമിക്കുക.

    സുവിശേഷത്തിൽ ക്രിസ്തുവിനെ നോക്കുക—നമ്മുടെ പാപങ്ങളുടെ ഭാരം വഹിച്ചും പ്രാർത്ഥിച്ചും രക്തം വാർന്നും മരിക്കുന്ന അവനെ കാണുക. ക്രൂശിക്കപ്പെട്ട രക്ഷകന്റെ ഈ ദർശനം വിശ്വാസത്താൽ നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കട്ടെ. അവന്റെ ചൊരിയപ്പെട്ട രക്തം നിങ്ങളുടെ പാപകരമായ ആഗ്രഹങ്ങളിലും പോരാട്ടങ്ങളിലും പ്രയോഗിക്കുക, അവന്റെ മരണത്തിന് അവയെ ഇല്ലാതാക്കാൻ ശക്തിയുണ്ടെന്ന് വിശ്വസിക്കുക. ഇത് ദിവസവും ചെയ്യുക, അവന്റെ ബലിയെ പാപത്തിനെതിരായ നിങ്ങളുടെ പോരാട്ടത്തിന്റെ അടിസ്ഥാനമാക്കുക.

പുതിയ ലേഖനങ്ങൾ