നൂറ്റാണ്ടുകളോളം ഒന്നാം തിമോത്തയൊസ് 2:12 വിവാദപരമായ ഒരു വചനമായിരുന്നില്ല. ഇപ്പോൾ ചില കൂട്ടായമ്മകളിൽ ഇത് ബൈബിളിലെ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന വചന ഭാഗങ്ങളിലൊന്നായി മാറിയിരിക്കുന്നു. പൗലോസിന്റെ വാക്കുകൾ ഇന്ന് ചിലർക്ക് ബ്ലാക്ക്ബോർഡിൽ നഖം ചുരണ്ടുന്ന ശബ്ദംപോലെ തോന്നുന്നു: "സ്ത്രീ പഠിപ്പിക്കുകയോ പുരുഷന്റെമേൽ അധികാരം നടത്തുകയോ ചെയ്യുന്നത് ഞാൻ അനുവദിക്കുന്നില്ല; മറിച്ച് അവൾ നിശ്ശബ്ദയായിരിക്കണം."
എന്നാൽ പൗലൊസ് വിശദീകരണമില്ലാതെ aa vaachakathe upekshittu pokunnilla. രണ്ടായിരം വർഷങ്ങൾക്കുമുമ്പുതന്നെ അതിലും കൂടുതൽ പറയണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം മൈക്ക് ഉപേക്ഷിച്ചു നടന്നുപോകുകയോ അടുത്ത വിഷയത്തിലേക്ക് മാറുകയോ ചെയ്യുന്നില്ല. അദ്ദേഹം വാദിക്കുന്നു. അദ്ദേഹം കാരണങ്ങൾ നൽകുന്നു (പതിമൂന്നാം വാക്യം "കാരണം" എന്ന് ആരംഭിക്കുന്നു). രണ്ട് കാരണങ്ങൾ (പതിനാലാം വാക്യം "കൂടാതെ" എന്ന് ആരംഭിക്കുന്നു). അവ രണ്ടും അത്യാവശ്യമാണ്, ഇവിടെ ഞാൻ വാദിക്കുന്നതുപോലെ, അവ പരസ്പരം ബന്ധപ്പെട്ട രണ്ട് കാരണങ്ങളാണ് — ഒന്ന് മറ്റൊന്നിലേക്ക് നയിക്കുന്നു; രണ്ടാമത്തേത് ആദ്യത്തേതിൽനിന്ന് ഒഴുകിവരുന്നു. പന്ത്രണ്ടാം വാക്യത്തിലെ പൗലോസിന്റെ വാക്കുകle അവയുടെ പശ്ചാത്തലത്തിൽ നിന്നും പറിച്ചെടുത്ത് അദ്ദേഹം parayaan സംസാരിക്കുന്നതെന്താണെന്ന് മനസ്സിലാക്കാതെ അവ എന്താണ് അർത്ഥമാക്കുന്നത് (അതേപോലെ അർത്ഥമാക്കാത്തത്) എന്നum വിശദീകരിക്കാൻ ശ്രമിക്കുന്നത് ബുദ്ധിഹീനമായ ഒരു പ്രവൃത്തിയായിരിക്കും.
അങ്ങനെയെങ്കിൽ, തന്റെ കൽപനയ്ക്കായി പതിമൂന്നാം, പതിനാലാം വാക്യങ്ങളിൽ പൗലൊസ് തന്നെ നൽകുന്ന കാരണങ്ങൾ എന്താണ്? അദ്ദേഹത്തിന്റെ ഉത്തരം സൃഷ്ടിയുടെയും പതനത്തിന്റെയും സംഭവങ്ങളിൽ സഭയ്ക്കുള്ള തന്റെ നിർദേശം അടിസ്ഥാനപ്പെടുത്തുമ്പോൾ ഉല്പത്തി രണ്ടാം, മൂന്നാം അധ്യായങ്ങളിലെ കൃത്യമായ ഭാഷയെ പ്രതിധ്വനിക്കുന്ന മൂന്ന് പ്രധാന വാക്കുകളിൽ ആശ്രയിച്ചിരിക്കുന്നു.
1. ആദാമിനെ രൂപപ്പെടുത്തി മുമ്പ്
പതിമൂന്നാം വാക്യത്തിൽ "ആദാമിനെ ആദ്യം രൂപപ്പെടുത്തി" എന്ന് പൗലൊസ് പറയുമ്പോൾ, അദ്ദേഹം ഉല്പത്തി രണ്ടാം അധ്യായത്തിന്റെ ലോകത്തിലേക്കും സൃഷ്ടിവിവരണത്തിന്റെ അതിശയകരമായ ക്രമത്തിലേക്കും വിരൽചൂണ്ടുന്നു. ദൈവം ആദാമിനെ രൂപപ്പെടുത്തുകയും പിന്നീട് മൃഗങ്ങളെ അവന്റെമുന്നിൽ അണിനിരത്തുകയും പിന്നീട് അവന്റെ വാരിയെല്ലിൽനിന്ന് ഏവയെ ഉണ്ടാക്കുകയും ചെയ്ത കഥ നമുക്ക് അത്യധികം പരിചയമുള്ള ഒന്നായതുകൊണ്ട് തന്നെ , ആ സംഭവങ്ങൾ നടന്ന ക്രമത്തെക്കുറിച്ച് ആലോചിക്കാthe പലപ്പോഴും നാം ഓടിച്ചു വായിച്ചു പോകുകയാണ് പതിവ്. എന്നാൽ ആ ക്രമീകരണത്തെ ഒന്നു നിർത്തി മനസ്സിരുത്തി വായിച്ചാൽ നമുക്ക് മനസ്സിലാക്കാം അത് നമ്മുടെ ആധുനിക സമത്വവാദ സങ്കൽപ്പങ്ങളെ തകർക്കുന്ന ഒരു ക്രമീകരണമാണെന്ന്. ആദാമിനെയും ഏവയെയും ഒരേസമയം രൂപപ്പെടുത്താത്തത് എന്തുകൊണ്ട്? ദൈവം ആദാമിനെ ആദ്യം രൂപപ്പെടുത്തുകയും പിന്നീട് ആദാമിന്റെ രൂപീകരണത്തിനും (മണ്ണിൽനിന്ന്) ഏവയുടെ സൃഷ്ടിക്കും (ആദാമിൽനിന്ന്) ഇടയിൽ സമയവും സ്ഥലവും നീട്ടുകയും ചെയ്യുന്നത് എന്തുകൊണ്ട്?
രൂപപ്പെടുത്തി എന്ന ക്രിയ ഉല്പത്തി രണ്ടാം അധ്യായത്തിൽ, പ്രത്യേകിച്ച് ഏഴാം വാക്യത്തിൽ പ്രധാനപ്പെട്ടതാണ്: "കർത്താവായ ദൈവം മണ്ണിൽനിന്ന് മനുഷ്യനെ രൂപപ്പെടുത്തുകയും അവന്റെ മൂക്കിൽ ജീവശ്വാസം ഊതിക്കൊടുക്കുകയും ചെയ്തു; അങ്ങനെ മനുഷ്യൻ ജീവനുള്ള ആത്മാവായി." അതാണ് ഒന്നാം തിമോത്തയൊസ് 2:13 ൽ പൗലൊസ് ഉണ്ടാക്കുന്ന ആദ്യത്തെ കണ്ണി: "ആദാമിനെ ആദ്യം രൂപപ്പെടുത്തി."
2. അനന്തരം ഏവ
അതിനുശേഷം പൗലൊസ് കൂട്ടിച്ചേർക്കുന്നു, "അനന്തരം ഏവയെ." വീണ്ടും അദ്ദേഹം ഉല്പത്തി രണ്ടാം അധ്യായത്തിനൊപ്പം സഞ്ചരിക്കുന്നു. ദൈവം ആദ്യം പുരുഷനെ രൂപപ്പെടുത്തുക മാത്രമല്ല (ഉല്പത്തി 2:7), ഏവയ്ക്കുവേണ്ടിയുള്ള “അനന്തരം” പതിനെട്ടാം വാക്യംവരെ വരുന്നില്ല: "അനന്തരം കർത്താവായ ദൈവം അരുളിച്ചെയ്തു, 'മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവന് യോഗ്യയായ ഒരു സഹായിയെ ഞാൻ ഉണ്ടാക്കും.'" അതിനിടയിൽ, ദൈവം ഏദെനിൽ ഒരു തോട്ടം നട്ടുപിടിപ്പിക്കുകയും (വാക്യം 8), വൃക്ഷങ്ങൾ മുളപ്പിക്കുകയും (വാക്യം 9), മനുഷ്യനെ തോട്ടത്തിൽ വെച്ച് അത് കൃഷിചെയ്യാനും സൂക്ഷിക്കാനുമാക്കുകയും (വാക്യം 15), തോട്ടത്തിന് ധാർമിക ദർശനം നൽകുകയും (എല്ലാ വൃക്ഷത്തിൽനിന്നും ഭക്ഷിക്കാം, പക്ഷേ ഒന്നിൽനിന്ന് അരുത്, വാക്യങ്ങൾ 16-17) ചെയ്യുന്നു.
പതിനെട്ടാം വാക്യത്തിലെ “അനന്തരവും” കഴിഞ്ഞശേഷം, സ്ത്രീയുടെ സൃഷ്ടിയ്ക്കുമുമ്പ്, ദൈവം "വയലിലെ എല്ലാ മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും" പുരുഷന്റെമുന്നിൽ "അവൻ അവയെ എന്ത് വിളിക്കുമെന്ന് കാണാനായി" കൊണ്ടുവന്നുവെന്ന് നാം മനസ്സിലാക്കുന്നു (വാക്യം 19). ഒടുവിൽ, ഇരുപത്തൊന്നാം വാക്യത്തിൽ ആഴ്ന്ന ഉറക്കവും വാരിയെളെടുക്കലും വരുന്നു. "കർത്താവായ ദൈവം പുരുഷനിൽനിന്ന് എടുത്ത വിലാപൈതി സ്ത്രീയാക്കി പുരുഷന്റെ അടുക്കൽ കൊണ്ടുവന്നു" (വാക്യം 22).
"ദൈവം ആദാമിനെ ആദ്യം തലവനായി സൃഷ്ടിച്ചു, അനന്തരം അവന്റെ ഭാര്യയെ സഹായിയായി; സർപ്പം ദൈവത്തിന്റെ ക്രമത്തെ അട്ടിമറിച്ചു."
നമ്മുടെ ഉദ്ദേശ്യത്തിന്, പൗലൊസിനെ അനുഗമിച്ചുകൊണ്ട്, ഇവിടെ അത്യധികം ശ്രദ്ധേയമായ കാര്യം ഇതാണ്: വിവേചനമൊന്നും ഉണ്ടായിരിക്കാതിരിക്കാൻ ഒരേസമയംതന്നെ ഏവയെയും വേഗത്തിൽ രൂപപ്പെടുത്താൻ ദൈവം തിരക്കുകൂട്ടിയില്ല. വാസ്തവത്തിൽ, ദൈവം തന്റെ സമയമെടുത്തതായി തോന്നുന്നു — അതും ശ്രദ്ധേയമായിരിക്കെ, സാധ്യമായ "സഹായി" ആയി എല്ലാ മൃഗങ്ങളെയും ആദാമിന്റെ മുന്നിൽ അണിനിരത്തുന്നു! ഇതെല്ലാം ഒരു കാര്യം വ്യക്തമാക്കാനായി അത്യധികം ബോധപൂർവ്വം. പുരുഷന്മാരും സ്ത്രീകളും മനുഷ്യരെന്ന നിലയിൽ അത്ഭുതകരമായി സമാന്തരരാണെന്ന് മാത്രമല്ല, എണ്ണമറ്റ പൂരകവും പരസ്പരം ഗുണപ്രദവുമായ രീതികളിൽ മഹത്വപൂർണ്ണമായി വ്യത്യസ്തരുമാണെന്ന് ആദാമും (നമ്മളും) കാണണമെന്നുവേണ്ടി ദൈവം വിശേഷമായി കാലതാമസം വരുത്തി.
