ക്രിസ്തീയദൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും നിഗൂഢവുമായ വിഷയങ്ങളിലൊന്നാണ് ത്രിത്വം: ദൈവം ഏകനാണെന്നും എന്നാൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ  മൂന്ന് വ്യക്തികളായി സ്ഥിതിചെയ്യുന്നെന്നും അത് നമ്മെ പഠിപ്പിക്കുന്നു. ഈ വിശ്വാസം മനുഷ്യനിർമ്മിതമല്ല; വചനത്തിൽ ദൈവം വെളിപ്പെടുത്തിയതാണ്. ദൈവം ആരാണെന്നും അവൻ എന്താണ് ചെയ്യുന്നതെന്നും മനസ്സിലാക്കാൻ ത്രിത്വത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ബൈബിളിൽ തൃത്തതിൻ്റെ അടിസ്ഥാനം വ്യക്തവും സ്പഷ്ടമാണ്. ആവർത്തനപുസ്തകം 6:4 ഇങ്ങനെ പറയുന്നു: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ യഹോവ ഏകൻ തന്നേ.” ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന് ഈ വാക്യം  സ്ഥിരീകരിക്കുന്നുവെങ്കിലും, ദൈവം മൂന്ന് വ്യക്തികളാണെന്ന് പുതിയ നിയമം വെളിപ്പെടുത്തുന്നു. മത്തായി 28:19 ഇൽ  യേശു തന്റെ ശിഷ്യന്മാരോട് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും” നാമത്തിൽ സ്‌നാനം നല്കാൻ കല്പിക്കുന്നു. “നാമം” എന്ന ഏകവചന(singular)പദത്തിന്റെ  ഉപയോഗം മൂന്ന് വ്യക്തികളുടെ ഐക്യം വ്യക്തമാകുന്നു, അതേസമയം പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും വെവ്വേറെ നാമകരണം ചെയ്യുന്നത് അവരുടെ വ്യതിരിക്തമായ വ്യക്തിത്വങ്ങളെ കാണിക്കുന്നു.

ത്രിത്വത്തെ മനസ്സിലാക്കുന്നത് പല കാരണങ്ങളാൽ പ്രധാനമാണ്. ഒന്നാമതായി, അത് ദൈവത്തിനുള്ളിലെ ഏകത്വവും വൈവിധ്യവും കാണിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരും ശാശ്വതരുമാണ്, മൂവരും പൂർണ്ണമായും ദൈവമാണ്, എന്നിരുന്നാലും ഒരു ദൈവം മാത്രമേ ഉള്ളൂ. ഇത് ദൈവത്തിന്റെ സ്വഭാവത്തിന്റെ സങ്കീർണ്ണത കാണിക്കുന്നു, അത് പൂർണമായി  ഗ്രഹിക്കുക എന്നത്  മനുഷ്യന്റെ ബുദ്ധിശക്തിക്ക്  അതീതമാണ്.

രണ്ടാമതായി, സുവിശേഷം മനസ്സിലാക്കാൻ ത്രിത്വം അത്യന്താപേക്ഷിതമാണ്. പിതാവിന്റെ സ്നേഹം പുത്രനെ ലോകത്തിലേക്ക് അയച്ചു (യോഹ 3:16). പുത്രന്റെ മരണവും പുനരുത്ഥാനവും പരിശുദ്ധാത്മാവിനാലാണ്   വിശ്വാസികൾക്ക്  ലഭ്യമാകുന്നത് (തീത്തൊസ് 3:5-6). ആത്മാവ് അവർക്ക് പുതിയ ജീവൻ  നൽകുകയും (യോഹന്നാന് 3:5-6) വിശുദ്ധിയിൽ വളരാൻ അവരെ സഹായിക്കുകയും ചെയ്യുന്നു (ഗലാത്യർ  5:22-23). ത്രിത്വത്തെക്കുറിച്ചുള്ള ധാരണയില്ലാതെ, നമുക്ക് രക്ഷയുടെ പ്രവൃത്തിയെ  പൂർണ്ണമായി മനസ്സിലാക്കാനോ വിലമതിക്കാനോ കഴിയില്ല.

മൂന്നാമതായി, ത്രിത്വം നമ്മുടെ ആരാധനയ്ക്കും പ്രാർത്ഥനാ ജീവിതത്തിനും രൂപം  നൽകുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പുത്രന്റെ നാമത്തിൽ നാം പിതാവിനോട് പ്രാർത്ഥിക്കുന്നു. ഈ പ്രാർത്ഥനയിലൂടെ  നാം അവിടുത്തെ പൂർണ്ണതയും, നമ്മുടെ രക്ഷയിലും ദൈനംദിന ആത്മീയ ജീവിതത്തിലും ത്രിത്വത്തിലെ ഓരോ വ്യക്തിയുടെയും അതുല്യമായ പങ്കും തിരിച്ചറിയുന്നു.

ത്രിത്വ ഉപദേശം ദൈവത്തിന്റെ മഹത്വത്തിൽ ആശ്ചര്യപ്പെടാൻ നമ്മെ ക്ഷണിക്കുന്ന ഒരു നിഗൂഢതയാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ സമഗ്രത സംരക്ഷിക്കുകയും, സുവിശേഷത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ വർദ്ധിപ്പിക്കുകയും, ദൈവവുമായുള്ള നമ്മുടെ ആരാധനയും ബന്ധവും ആഴത്തിലാക്കുകയും ചെയ്യുന്ന വെളിപ്പെട്ട  ഒരു സത്യമാണ് ത്രിത്വം. ത്രിത്വത്തിന്റെ അനന്തമായ സ്വഭാവം നമുക്കൊരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെങ്കിലും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക  ദൈവത്തോടുള്ള വിലമതിപ്പിലും സ്നേഹത്തിലും നമുക്ക് തുടർച്ചയായി വളരാൻ കഴിയും.

പുതിയ ലേഖനങ്ങൾ